ലോറൻസ് ബിഷ്ണോയി വധഭീഷണി മുഴക്കിയെന്ന് ഭീം സേന തലവന്റെ പരാതി
Sunday, April 7, 2024 1:52 AM IST
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയിൽ നിന്നും തനിക്ക് വധഭീഷണി ലഭിച്ചുവെന്ന് ഭീം സേന തലവൻ സത്പാൽ തൻവാർ. സംഭവത്തിൽ അദ്ദേഹം പോലസിൽ പരാതി നൽകി.
കേസിന്റെ വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.താൻ ജയിലിൽ നിന്നാണ് കത്തെഴുതുന്നതെന്ന് ലോറൻസ് ബിഷ്ണോയി പറഞ്ഞുവെന്നും കത്ത് നിസാരമായി കാണേണ്ടതില്ലെന്നും തൻവർ അവകാശപ്പെട്ടു.
ദയവായി ഞങ്ങളെ ബഹുമാനത്തോടെ അനുസരിക്കുക, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്നത് അവസാനിപ്പിക്കുക, അല്ലാത്തപക്ഷം ഞങ്ങൾ നിങ്ങളുടെ വായ അടച്ചിടും എന്നാണ് തൻവർ പോലീസിന് നൽകിയ കത്തിൽ പറയുന്നത്. കത്തിൽ നിരവധി ജാതീയമായ അധിക്ഷേപങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഭീം സേന അധ്യക്ഷൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും സെക്ടർ 37 പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ സത്യവാൻ പറഞ്ഞു.