ചക്കക്കൊമ്പന് പശുവിനെ ആക്രമിച്ചു
Saturday, March 30, 2024 8:41 AM IST
ഇടുക്കി: ചിന്നക്കനാലില്‍ ചക്കക്കൊമ്പന് പശുവിനെ ആക്രമിച്ചു. സിങ്കുകണ്ടത്തെ സരസമ്മ തോമസിന്റെ പശുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പശുവിന് ഗുരുതരമായ പരിക്കുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സരസമ്മ പശുവിനെ തീറ്റുന്നതിനിടെയില് ഓടിയെത്തിയ ആന തുമ്പിക്കൈകൊണ്ട് പശുവിനെ അടിച്ച് വീഴ്ത്തുകയായിരുന്നു. ആനയെക്കണ്ട് പേടിച്ച് ഓടി മാറിയതിനാല്‍ തലനാരിഴയ്ക്കാണ് സരസമ്മ രക്ഷപെട്ടത്.
അതേസമയം ചക്കക്കൊമ്പനെ തുരത്താന്‍ വനംവകുപ്പ് തീയിട്ടതിനെ തുടര്‍ന്നാണ് ആന പരിഭ്രാന്തനായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ചൂട് കനത്തതിനെ തുടര്‍ന്ന് സ്വാഭാവികമായ തീപിടിത്തം മാത്രമാണ് പുല്മേട്ടില് ഉണ്ടായതെന്നും ആനയെ ഓടിക്കാന്‍ തീയിട്ടിട്ടില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.