കോതമംഗലത്ത് പ്രകോപനമുണ്ടാക്കിയത് പോലീസെന്ന് മാത്യു കുഴൽനാടൻ
Tuesday, March 5, 2024 4:48 AM IST
കോതമംഗലം: കോതമംഗലത്ത് സമരത്തിനിടെ പ്രകോപനമുണ്ടാക്കിയത് പോലീസെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മറ്റു വിഷയങ്ങളിൽനിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാമ്യത്തിലറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിയമപരമായി മുന്നോട്ട് പോകും. പോലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റുവെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
ഭയപ്പെടുത്താനാകില്ലെന്നും സമരവുമായി മുന്നോട് പോകുമെന്ന് മുഹമ്മദ് ഷിയാസും പ്രതികരിച്ചു.