ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കമല ഹാരിസ്
Monday, March 4, 2024 7:11 AM IST
വാഷിംഗ്ടണ്‍ ഡിസി: ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക് വർധിപ്പിക്കാൻ ഇസ്രായേൽ സർക്കാരിനോട് കമല ആവശ്യപ്പെടുകയും ചെയ്തു.
ഗാസയിലെ ജനങ്ങൾ പട്ടിണിയിലാണ്. അവിടത്തെ സാഹചര്യങ്ങൾ മനുഷ്യത്വരഹിതമാണ്. ഗാസയിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക് ഗണ്യമായി വർധിപ്പിക്കുന്നതിന് ഇസ്രായേലി സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യണം. ഇക്കാര്യത്തിൽ ഒഴിവുകഴിവുകളൊന്നുമില്ലെന്നും അവർ പറഞ്ഞു.
വെടിനിർത്തൽ വേണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. നല്ലതാണ്, ഇതിനായി ചില കരാറുകൾ ആവശ്യമാണ്. ഹമാസ് ആ കരാറുകൾ അംഗീകരിക്കേണ്ടതുണ്ടെന്നും ഹാരിസ് പറഞ്ഞു. ബന്ദികളെ അവരുടെ കുടുംബത്തോടൊപ്പം കൂട്ടിച്ചേർക്കാമെന്നും ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകാമെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.