മുസ്ലിം ലീഗിനെ പ്രലോഭിപ്പിച്ച് വീണ്ടും ഇ.പി. ജയരാജൻ
Saturday, March 2, 2024 10:48 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ കോണ്‍ഗ്രസിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ.
ലീഗിന് മൂന്നാം സീറ്റ് കോണ്‍ഗ്രസ് നിഷേധിച്ചതിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആർഎസ്എസ് മനസുകാരാണ് ലീഗിന് മൂന്നാം സീറ്റ് നിഷേധിച്ചത്.
കോണ്‍ഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് മുന്നണിയിൽ തുടരാനാണ് ലീഗിന്റെ തീരുമാനമെങ്കിൽ അണികൾ പ്രതികരിച്ച് തുടങ്ങുമെന്നും ജയരാജൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.