സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്രത്തിനെന്ന് ഗോവിന്ദൻ
Saturday, March 2, 2024 10:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര സർക്കാർ ഇതേ നിലപാട് തുടർന്നാൽ ശമ്പളം മുടങ്ങും. ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചില സാങ്കേതികമായ പ്രശ്നങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്ന് മന്ത്രി പ്രതികരിച്ചു.
ഈ മാസം കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട 13,000 കോടി രൂപ ലഭിച്ചിട്ടില്ല. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരേ കേസിന് പോയി എന്ന കാരണം പറഞ്ഞ് പണം നല്കാതിരിക്കുകയാണ്. കോടതിയില്‍ പോയില്ലെങ്കിലും കേരളത്തിന് കിട്ടേണ്ട പണമാണിതെന്നും മന്ത്രി പറഞ്ഞിരുന്നു.