കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ല്‍ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ന​ട​ക്കാ​വ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ 180 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ബോ​ധ​പൂ​ര്‍​വ​മാ​യ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് സു​രേ​ഷ്ഗോ​പി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 27ന് ​അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പി​ശ​ക് കാ​ര​ണം കു​റ്റ​പ​ത്രം തി​രി​ച്ച​യ​ച്ചി​രു​ന്നു. പി​ശ​കു​ക​ള്‍ തി​രു​ത്തി ഇ​ന്ന് വീ​ണ്ടും സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 27ന് ​കോ​ഴി​ക്കോ​ട് ന​ട​ന്ന വാ​ര്‍​ത്താ​ സ​മ്മേ​ള​ന​ത്തി​ലായി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ തോ​ളി​ല്‍ കൈ​വയ്​ക്കു​ക​യാ​യി​രു​ന്നു.

ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ സു​രേ​ഷ് ഗോ​പി​യു​ടെ കൈ ​മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക എ​ടു​ത്ത് മാ​റ്റി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ന​വം​ബ​ര്‍ 15ന് ​സു​രേ​ഷ്ഗോ​പി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്ത് ശേ​ഷം വി​ട്ടയയ്ക്കുക​യാ​യി​രു​ന്നു.