തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചാ​ലും കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ സീ​റ്റ് ച​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്.

നേ​ര​ത്തെ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റിന്‍റെ ചു​മ​ത​ല കാ​ര്യ​ക്ഷ​മ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​യെ​ന്ന ചു​മ​ത​ല ത​ട​സ​മാ​ണെ​ന്നും അ​തി​നാ​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ൻ പറഞ്ഞിരുന്നത്. എ​ന്നാ​ല്‍ ക​ണ്ണൂ​രി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ത​ന്നെ രം​ഗ​ത്തി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​യി സു​ധാ​ക​ര​ന്‍ ത​ന്നെ വേ​ണ​മെ​ന്ന സ​മ്മ​ര്‍​ദം ശ​ക്ത​മാ​യ​ത്.

അ​തേ സ​മ​യം ക​ണ്ണൂ​രി​ല്‍ ജ​യി​ച്ചാ​ലും തോ​റ്റാ​ലും തന്‍റെ കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന തി​രി​ച്ച​റി​വ് സു​ധാ​ക​ര​നു​ണ്ട്. ജ​യി​ച്ചാ​ല്‍ ഇ​ര​ട്ട​പ​ദ​വി പ്ര​ശ്‌​ന​വും തോ​റ്റാ​ല്‍ ധാ​ര്‍​മി​ക​ത​യും സ്ഥാനം തെ​റി​ക്കാ​ന്‍ കാ​ര​ണ​മാ​കും.

മാ​ത്ര​മ​ല്ല വി.​ഡി.​സ​തീ​ശ​ന്‍ അ​ട​ക്കം കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​നേ​താ​ക്ക​ളി​ല്‍ പലർക്കും സു​ധാ​ക​ര​ന്‍റെ പ്ര​വ​ര്‍​ത്ത​ന രീ​തി​യോ​ട് വി​യോ​ജി​പ്പു​ണ്ടുതാനും. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ തനിക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന കാര്യം സു​ധാ​ക​ര​ന്‍ മത്സരിക്കും മുൻപേ പാ​ര്‍​ട്ടി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ അ​റി​യി​ച്ച​ത്.