ഗ്യാൻവാപി കേസിൽ വിധി പറഞ്ഞ ജഡ്ജിയെ ലോക്പാലായി നിയമിച്ച് യോഗി സർക്കാർ
Thursday, February 29, 2024 5:24 PM IST
ലഖ്നൗ: ഗ്യാൻവാപിയിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിയ ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം. ലഖ്നൗവിലെ ജില്ലാ കോടതി റിട്ട. ജഡ്ജി ഡോ. എ.കെ. വിശ്വേശയെയാണ് ലോക്പാലായി നിയമിച്ചത്.
ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായാണ് നിയമനം. ഉത്തർപ്രദേശ് സർക്കാരാണ് നിയമനം നടത്തിയത്.
ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താനാണ് ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയത്. ജനുവരി 31 ന് വിരമിക്കൽ ദിനത്തിലാണ് എ.കെ. വിശ്വേശ ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.