കൂടരഞ്ഞിയിൽ എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
Thursday, February 29, 2024 6:10 AM IST
കോഴിക്കോട്: കൂടരഞ്ഞിയിൽ എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ആളുകളെ ആക്രമിച്ചതിന് പിന്നാലെ നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നായയെ പൂക്കോട് വെറ്റിനറി കോളജിൽ എത്തിച്ചെങ്കിലും സമയം വൈകിയതിനാൽ പോസ്റ്റുമോർട്ടം പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
നായയുടെ കടിയേറ്റ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. കടിയേറ്റ ഭൂരിഭാഗം ആളുകൾക്കും ആഴത്തിലാണ് മുറിവേറ്റത്. തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10000 രൂപ വീതം നൽകാൻ തീരുമാനിച്ചതായി പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.