കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം- മം​ഗ​ലാ​പു​രം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ എ​സി വാ​ത​കം ചോ​ർ​ന്നു. രാ​വി​ലെ 8.55 ന് ​ക​ള​മ​ശേ​രി​ക്കും ആ​ലു​വ​യ്ക്കു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സി ​ഫൈ​വ് കോ​ച്ചി​ലാ​ണ് വാ​ത​ക​ച്ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. അ​ടി​യ​ന്ത​ര സൈ​റ​ൺ മു​ഴ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ആ​ലു​വ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു.

വ​ലി​യ പു​ക ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രെ കോ​ച്ചി​ല്‍ നി​ന്ന് പു​റ​ത്തി​റ​ക്കി. പി​ന്നീ​ട് 23 മി​നി​റ്റി​നു ശേ​ഷം ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു. മം​ഗ​ലാ​പു​ര​ത്തെ​ത്തി​യ ശേ​ഷം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

അ​തേ​സ​മ​യം, യാ​ത്ര​ക്കാ​രി​ൽ ആ​രോ ട്രെ​യി​നി​ൽ പു​ക​വ​ലി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.