മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു; ട്രാൻസ്ജെൻഡറിന് വധശിക്ഷ
Wednesday, February 28, 2024 3:25 AM IST
മുംബൈ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാൻസ്ജെൻഡറിന് വധശിക്ഷ. മുംബൈയിലാണ് സംഭവം.
പോക്സോ കേസുകൾ പരിഗണിച്ച പ്രത്യേക ജഡ്ജി അദിതി കദം ആണ് വിധി പറഞ്ഞത്. എന്നാൽ ഒരു കൂട്ടുപ്രതിയെ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ വെറുതെ വിട്ടു.
24 കാരനായ പ്രതി 2021 ജൂലൈയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ അങ്ങേയറ്റം ക്രൂരതയും അധഃപതനവും പ്രതിഫലിപ്പിക്കുന്നുവെന്ന് കോടതി പരാമർശിച്ചു.
ഒരു പെൺകുട്ടിയുടെ സുരക്ഷ സമൂഹത്തിന് പരമപ്രധാനമാണ്. പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പദ്ധതിയിടുകയും അത് കൃത്യമായി നടപ്പിലാക്കുകയുമായിരുന്നു. കൂടാതെ തെളിവ് നശിപ്പിക്കാൻ മൃതദേഹം ചതുപ്പുനിലത്ത് കുഴിച്ചിട്ടതായും ജഡ്ജി നിരീക്ഷിച്ചു.