കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ന് ഇ​ല്ലെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ‌​ണ​മൂ​ൽ 22 സീ​റ്റും ബി​ജെ​പി 18 സീ​റ്റും നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സിന് ര​ണ്ടു സീ​റ്റ് നേ​ടാ​നെ ക​ഴി​ഞ്ഞു​ള്ളൂ.ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് മ​മ​ത ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ സ​ഖ്യ​ത്തി​നു വീ​ണ്ടും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ബം​ഗാ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​നും ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഡ​ൽ​ഹി​യി​ലും സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ കോ​ൺ​ഗ്ര​സി​നു ബം​ഗാ​ളി​ലെ തൃ​ണ​മൂ​ലി​ന്‍റെ നി​ല​പാ​ട് തി​രി​ച്ച​ടി​യാ​യേ​ക്കും.