ക​ണ്ണൂ​ർ: ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ട്ട​ന്നൂ​ർ ടൗ​ൺ വാ​ർ​ഡി​ൽ ബി​ജെ​പി​ക്ക് അ​ട്ടി​മ​റി​ജ​യം. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡി​ൽ 72 വോ​ട്ടി​നാ​ണ് ബി​ജെ​പി​യു​ടെ ജ​യം. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി അ​വി​ടെ ജ​യി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് കൗ​ൺ​സി​ല​റാ​യി​രു​ന്ന കെ.​വി. പ്ര​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ട്ട​ന്നൂ​ർ ടൗ​ൺ വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വെ​റും 12 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച സീ​റ്റാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ. ​മ​ധു​സൂ​ദ​ന​ൻ പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ.​വി. ജ​യ​ച​ന്ദ്ര​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ അ​മ​ൽ മ​ണി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ജി​ല്ല​യി​ലെ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡാ​യ പാ​ല​ക്കോ​ട് സെ​ൻ​ട്ര​ലി​ൽ അ​ഞ്ഞൂ​റി​ലേ​റെ വോ​ട്ടി​ന് യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. മു​ഴു​പ്പി​ല​ങ്ങാ​ട്, മാ​ടാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഫ​ലം ഉ​ട​നെ പു​റ​ത്തു​വ​രും.