കൂറുമാറ്റം: രാമപുരം പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി
Thursday, February 22, 2024 11:53 PM IST
കോട്ടയം: കൂറുമാറ്റത്തെ തുടർന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി.
കോൺഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആവുകയായിരുന്നു.
കോൺഗ്രസ് പ്രതിനിധിയായി ജയിച്ച ഷൈനി കേരള കോൺഗ്രസ് എമ്മിലേക്ക് മാറിയതോടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.