മട്ടന്നൂരിൽ റോഡരികിൽ സ്ഫോടക വസ്തു
ഉരുവച്ചാൽ ഇടപഴശി റോഡരികിൽ കണ്ടെത്തിയ സ്ഫോടക വസ്തു
Thursday, February 22, 2024 6:16 PM IST
കണ്ണൂർ: മട്ടന്നൂരിൽ റോഡരികിൽനിന്നു ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തി. ഇന്നു രാവിലെ ഉരുവച്ചാൽ ഇടപഴശിയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുണ്ട് പടക്കം പോലെയുള്ള വസ്തുവാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
തിരിയും നൂലും സ്ഫോടക വസ്തുവിലുണ്ടായിരുന്നു. ഇവ മട്ടന്നൂർ സ്റ്റേഷനിലേക്ക് മാറ്റി. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്റ്വേഷണം ആരംഭിച്ചിട്ടുണ്ട്.