കനേഡിയൻ കമ്പനി ആരോപണം; വീണാ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരേ കേസ്
Sunday, February 18, 2024 10:19 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരേ പോലീസ് കേസെടുത്തു. ഷോൺ ജോർജിനെ കൂടാതെ മറ്റ് മാധ്യമങ്ങൾക്കും ഷാജൻ സ്കറിയയ്ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്.
വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ട് എന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തി എന്ന പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും വീണ പരാതിയിൽ പറയുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്നാണ് ഷോൺ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഈ പരാമർശത്തിലാണ് വീണ പരാതി നൽകിയത്.