തെരുവുനായയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു
Saturday, February 17, 2024 10:16 AM IST
കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കൊല്ലം പന്മന പുതുവിളയിൽ നിസാർ (45) ആണ് മരിച്ചത്. ചവറയിൽ വച്ചു ഈ മാസം ഒൻപതിന് പുലർച്ചെ 1.25 നാണ് അപകടം നടന്നത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിസാറിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു.
കടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. തുടര്ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന നിസാർ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.