പിണറായുടെ മകളെന്ന നിലയിലാണ് എക്സാലോജിക്കിൽ അന്വേഷണം: എം.വി. ഗോവിന്ദൻ
Sunday, January 14, 2024 11:23 AM IST
തിരുവനന്തപുരം: എക്സാലോജിക്കിൽ അന്വേഷണം നടക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. പാർട്ടിക്കൊന്നും ഭയക്കാനില്ലെന്നും എന്തുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുകയാണ്. ഇതിൽ കോണ്‍ഗ്രസിന്റെ നിലപാട് സൂക്ഷമമായി പരിശോധിച്ചാൽ അവസരപരമായാണ്. കോണ്‍ഗ്രസിനു എതിരെ ഇഡി വരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പറയും.
എക്സാലോജിക്ക് സിപിഎമ്മിന് എക്സ്ട്രാ ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ഒരാളാണല്ലോ ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. അയാളുടെ പേരു പറയേണ്ടല്ലോ എന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.