ഇന്ത്യക്കാരനായ എംബിഎ വിദ്യാർഥി ഇറ്റലിയിൽ മരിച്ച നിലയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം തേടി കുടുംബം
Sunday, January 7, 2024 10:53 PM IST
ന്യൂഡൽഹി: ഇറ്റലിയിൽ മരിച്ച ഇന്ത്യൻ വംശജനായ എംബിഎ വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം അഭ്യർത്ഥിച്ച് കുടുംബം. ജനുവരി രണ്ടിനാണ് ജാർഖണ്ഡിലെ സിംഗ്ഭും സ്വദേശിയായ റാം റാവുത്തിനെ ഇറ്റലിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാൻ ജാർഖണ്ഡ് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സഹായം തേടിയിരിക്കുകയാണ് കുടുംബം. വിദ്യാർഥിയായ റാം ഇറ്റലിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഉടമ നടത്തിയ പരിശോധനയിലാണ് മറ്റൊരു വീടിനുള്ളിലെ ശുചിമുറിയിൽ റാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ഇറ്റലിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനാണ് കുടുംബം സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുള്ളത്.