ചെ​ന്നൈ: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​നും ഡി​എം​ഡി​കെ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ​കാ​ന്തി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച നടക്കും. കോ​യ​ന്പേ​ട്ടി​ലെ ഡി​എം​ഡി​കെ ആ​സ്ഥാ​ന​ത്ത് വൈ​കു​ന്നേ​രം 4:45നാണ് മൃതദേഹം സംസ്കരിക്കുക.

സം­​സ്­​കാ­​രം പൂ​ര്‍­​ണ ഔ­​ദ്യോ​ഗി­​ക ബ­​ഹു­​മ​തി­​യോ­​ടെ­​യാ­​കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കോ​യ​ന്പേ​ട്ടി​ലെ പാർട്ടി ആ​സ്ഥാ​ന​ത്ത് ഇ​ന്ന് മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി‌​യി​ൽ​നി​ന്ന് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആം​ബു​ല​ൻസ് പു​റ​പ്പെ​ട്ടു. വ­​ഴി­​യി­​ലു­​ട­​നീ­​ളം നൂ­​റ് ക­​ണ­​ക്കി­​ന് ആ­​ളു­​ക­​ളാ­​ണ് അ­​ദ്ദേ­​ഹ­​ത്തി­​ന് അ​ന്തി­​മോ­​പ­​ചാ­​രം അ​ര്‍­​പ്പി­​ക്കാ­​നെ­​ത്തി­​യ​ത്.

മ­​ര­​ണ­​വാ​ര്‍­​ത്ത അ­​റി­​ഞ്ഞ­​തി­​ന് പി­​ന്നാ­​ലെ അ­​ദ്ദേ­​ഹ­​ത്തി­​ന്‍റെ വീ­​ട്ടി­​ലേ­​ക്കും ആ­​രാ­​ധ­​ക­​പ്ര­​വാ­​ഹ­​മാ­​ണ്. ഗി​ണ്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ‌​യാ​യി​രു​ന്നു അ​ന്ത്യം.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ ബാ​ധി​ച്ച താ​ര​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.