ഗവർണർക്കെതിരായ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്ട്
Tuesday, December 12, 2023 8:09 PM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ തിങ്കളാഴ്ച രാത്രിയുണ്ടായ എസ്എഫ്ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമാണെന്ന് റിമാൻഡ് റിപ്പോർട്ട്. കൂടാതെ, ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും 76,357 രൂപയുടെ കേടുപാടാണുണ്ടായതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ എസ്എഫ്ഐക്കാർക്ക് ജാമ്യം ലഭിച്ചു. പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അറസ്റ്റിലായ അഞ്ച് പേർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.