ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Sunday, December 10, 2023 9:51 PM IST
ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്ക്. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൃഷ്ണൻ കുട്ടിയെ സത്രത്തിലെത്തിച്ചു.
തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൃഷ്ണൻ കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.