കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെതി​രാ​യ കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. യു​വാ​വി​നെ​തി​രെ ചു​മ​ത്തി​യ 153 A വ​കു​പ്പ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി കേ​സ് റ​ദ്ദാ​ക്കി​യ​ത്.

എ​ന്നാ​ൽ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ ക​മ​ന്‍റു​ക​ള്‍ ഇ​ടു​ന്ന പ്ര​വ​ണ​ത യു​വാ​ക്ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും മ​റ്റു​മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​രെ കു​റി​ച്ച് അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് യു​വാ​ക്ക​ളു​ടെ ഹോ​ബി​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​ക​ളി​ൽ ഒ​ന്നാ​ണ് മു​തി​ർ​ന്ന​വ​രെ ബ​ഹു​മാ​നി​ക്ക​ൽ. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ്രാ​യ​മു​ള്ള​വ​രെ ബ​ഹു​മാ​നി​ച്ചാ​ൽ അ​വ​ർ നി​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.