മാധ്യമങ്ങള്‍ ആരെയെങ്കിലും കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ചതിന്റെ ചിത്രം എടുക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി
Friday, December 8, 2023 11:59 AM IST
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന ബസിന് മുന്നില്‍ ചാടുന്ന സംഭവങ്ങളാണ് ഇപ്പോഴും കണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുന്നത് മാധ്യമരീതിയല്ല. ചിലയിടത്ത് അങ്ങനെ ഒരു കാര്യം കണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ കോടതി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ച സംഭവത്തിലും പിണറായി പ്രതികരിച്ചു. നോട്ടീസ് വരട്ടെയും അതേക്കുറിച്ച് വേവലാതിപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.