തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു
Friday, December 8, 2023 10:17 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി-ചെന്നൈ ദേശീയപാതയിലാണ് സംഭവം.
ചെന്നെെയിലേക്ക് പോകുംവഴി കൊറൂണ് നദിയിലേക്ക് കാര്‍ മറിയുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്.
തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.