സ്കൂൾ ബസ് മറിഞ്ഞ് 25 വിദ്യാർഥികൾക്ക് പരിക്ക്
Thursday, December 7, 2023 5:47 PM IST
മലപ്പുറം: മരവട്ടത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ട് 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ഗ്രെയ്സ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.