സര്‍ക്കാരിന്റെ കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കൂടിയാണ് നവകേരളാ സദസ്: മന്ത്രി പി.രാജീവ്
Thursday, December 7, 2023 12:00 PM IST
കൊച്ചി: സര്‍ക്കാരിന്റെ കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കൂടിയാണ് നവകേരളാ സദസെന്ന് മന്ത്രി പി.രാജീവ്.
പരിപാടി ബഹിഷ്കരിച്ചുകൊണ്ട് സര്‍ക്കാരിന്റെ കുറവുകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവസരം യുഡിഎഫ് എംഎല്‍എമാര്‍ ഇല്ലാതാക്കി. ഇതോടെ ജനങ്ങളുടെ മുമ്പില്‍ അവര്‍ കുറ്റക്കാരായി.
ഈ ജാള്യത മറയ്ക്കാനാണ് മാധ്യമങ്ങളെ കണ്ട് യുഡിഎഫ് എംഎൽമാർ വിമര്‍ശനം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം നവകേരള സദസ് ഇന്ന് മുതൽ എറണാകുളം ജില്ലയിലാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിലും ഇന്ന് വൈകിട്ട് സദസ് നടക്കും.
സദസിലെ ജനപങ്കാളിത്തം പ്രതിപക്ഷ നേതാവിന് പറവൂരില്‍ കാണാമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ബുധനാഴ്ച വൈകിട്ടോടെയാണ് അങ്കമാലിയിലെത്തിയത്. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുക.