തി​രു​വ​ന​ന്ത​പു​രം: കു​തി​ര​പ​ന്ത​യ​ത്തി​നും പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ട​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്കും 28 ശ​ത​മാ​നം ച​ര​ക്കു സേ​വ​ന നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ സം​സ്ഥാ​ന​ത്തും ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ച​ര​ക്കു സേ​വ​ന നി​കു​തി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു വ​രാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

അ​മ്പ​താ​മ​ത്‌ ജി​എ​സ്‌​ടി കൗ​ൺ​സി​ൽ യോ​ഗം കാ​സി​നോ, കു​തി​ര​പ​ന്ത​യം, ഒ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള​വ​യ്‌​ക്ക്‌ 28 ശ​ത​മാ​നം ജി​എ​സ്‌​ടി നി​ശ്ച​യി​ച്ചി​രു​ന്നു. നി​കു​തി ചു​മ​ത്തേ​ണ്ട​ത്‌ പ​ന്ത​യ​ത്തി​ന്‍റെ മു​ഖ​വി​ല​യ്‌​ക്കാ​ണെ​ന്നും തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ ജി​എ​സ്‌​ടി നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തി വി​ജ്ഞാ​പ​നം ചെ​യ്‌​തി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു​ള്ള ദേ​ദ​ഗ​തി​യാ​ണ്‌ സം​സ്ഥാ​ന ജി​എ​സ്‌​ടി നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്‌. മ​റ്റ്‌ സം​സ്ഥാ​ന​ങ്ങ​ളും നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്നു​ണ്ട്.

ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ്, കാ​സി​നോ, കു​തി​ര​പ്പ​ന്ത​യം തു​ട​ങ്ങി​യ പ​ണം വ​ച്ചു​ള്ള പ​ന്ത​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ നി​ല​വി​ൽ ജി​എ​സ്‌​ടി നി​യ​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല അ​വ്യ​ക്ത​ത​ക​ൾ നീ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഓ​ർ​ഡി​ന​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഭേ​ദ​ഗ​തി​ക​ൾ​ക്ക്‌ 2023 ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യം ന​ൽ​കി​യാ​യി​രി​ക്കും ഓ​ർ​ഡി​ന​ൻ​സ്‌ ഇ​റ​ക്കു​ക.