വ്യാജ തിരിച്ചറിയൽ കാർഡ്: യൂത്ത് കോണ്‍ഗ്രസുകാരുടെ ജാമ്യത്തിനെതിരേ അപ്പീൽ നൽകാൻ നിയമോപദേശം
Tuesday, December 5, 2023 11:01 PM IST
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത നാലു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കുന്നതിനായി ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകുക. ഇതു സംബന്ധിച്ച നടപടികൾക്കു നിയമസാധുത ഉണ്ടെന്നു കാട്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ മുഹമ്മദ് ഷാഫി പോലീസിന് നിയമോപദേശം നൽകിയിരുന്നു.
പ്രതികൾക്ക് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേൽ നവംബർ 23ന് ജാമ്യം നൽകിയ സാഹചര്യത്തിലാണ് ഡിഡിപി നിയമോപദേശം നൽകിയത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യം പുനഃപരിശോധിക്കണം. പ്രതികളുടെ ജാമ്യം റദ്ദാക്കണം. സിജെഎം കോടതിയുടെ ഉത്തരവ് തന്നെ റദ്ദാക്കാൻ നിയമനടപടി സ്വീകരിക്കണമെന്നാണ് നിയമോപദേശം.