ന്യൂ​ഡ​ല്‍​ഹി:​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ര​ണ്ടി​ടത്ത് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്നു. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലുമാണ് ബി​ജെ​പി വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ര്‍​ത്തു​ന്നത്.

നി​ല​വി​ല്‍ ഛത്തീ​സ്ഗ​ഡി​ല്‍ അ​വ​ര്‍ നേ​രി​യ മു​ന്നേ​റ്റം ന​ട​ത്തുക​യാ​ണ്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ബി​ജെ​പി 47 ഇ‌ടങ്ങളിൽ ലീ​ഡ് ചെ​യ്യു​ന്നു. 41 ഇ‌ടത്ത് കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്നു. ഛത്തീ​​സ്ഗ​ഡി​ല്‍ 90 സീ​റ്റു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. 46 സീ​റ്റു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി 138 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് 88 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. 230 സീ​റ്റു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. 116 സീ​റ്റാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നാ​യി വേ​ണ്ട​ത്.

രാ​ജ​സ്ഥാ​നി​ല്‍ 103 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. 84 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് മു​ന്നേ​റ്റം. നി​ല​വി​ല്‍ 11 ഇ​ട​ത്ത് സ്വ​ത​ന്ത്ര​രും ചെ​റു​ക​ക്ഷി​ക​ളും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

തെ​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​മാ​യ തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ല്‍ 70 സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്നി​ലാ​ണ്. 37 ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ബി​ആ​ര്‍​എ​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

മൂ​ന്നാം​വ​ട്ട​വും ഭ​ര​ണ​ത്തി​ലേ​റാം എ​ന്ന കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വിന്‍റെ സ്വപ്​ന​ങ്ങ​ളാ​ണ് ഇ​വി​ടെ മ​ങ്ങു​ന്ന​ത്.