ന്യൂ​ഡ​ല്‍​ഹി: നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ ഒ​രു​മ​ണി​ക്കു​ര്‍ പി​ന്നിടു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഇ​ഞ്ചോ​ടി​ഞ്ച് മ​ത്‌​സ​രി​ക്കു​ന്നു. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ബി​ജെ​പി ലീ​ഡ് ചെ​യ്യു​മ്പോ​ള്‍ തെ​ലു​ങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡിലും കോ​ണ്‍​ഗ്ര​സ് മു​ന്നേ​റ്റം.

അ​വ​സാ​ന​വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി 107 സീ​റ്റു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് 80 ഇ​ട​ങ്ങ​ളി​ലും മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി109 ഇ​ട​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് 86 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു.

കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും നേ​രി​ട്ടു മ​ത്‌​സ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​യ ഛത്തീ​സ്ഗ​ഡില്‍ കോ​ണ്‍​ഗ്ര​സ് ആ​ണ് മു​ന്നി​ല്‍. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് 44 ഇ​ട​ങ്ങ​ളി​ലും ബി​ജെ​പി 28 ഇ​ട​ങ്ങ​ളി​ലും ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

തെ​ക്കെ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​മാ​യ തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍ഗ്ര​സ് ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഭ​ര​ണം പി​ടി​ക്കാം എ​ന്ന ബി​ആ​ര്‍​എ​സി​ന്‍റെ സ്വ​പ്‌​നം പൊ​ലി​യാ​നാ​ണ് സാധ്യത.

നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് 60 സീ​റ്റി​ലും ബി​ആ​ര്‍​എ​സ് 33 ഇ​ട​ങ്ങ​ളി​ലും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. തെ​ലു​ങ്കാ​ന​യി​ല്‍ 119 ആണ് ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം. 60 സീ​റ്റാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.