ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സ്ഥലങ്ങളിലെ ഫലം ഇന്ന്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്ന് അറിയാന്‍ സാധിക്കുക. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ തെരഞ്ഞെടുപ്പിന്‍റെ ആദ്യഫല സൂചനകള്‍ രാവിലെ ഒമ്പതോടെ അറിയാന്‍ സാധിക്കും. രാജസ്ഥാനില്‍ 199 സീറ്റുകള്‍, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലങ്കാനയില്‍ 119 എന്നിങ്ങനെ സീറ്റുകളിലെ ഫലമാണ് ഇന്ന് പുറത്ത് വരിക.

എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മാത്രമല്ല മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.