തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
Saturday, December 2, 2023 3:45 AM IST
ന്യൂഡൽഹി: ഉത്തരകാശിയിലെ തുരങ്കത്തിൽനിന്നു രക്ഷപ്പെടുത്തിയ 41 തൊഴിലാളികളിൽ നാൽപതു പേരും ആശുപത്രി വിട്ടു. ഋഷികേശ് എയിംസിൽ ചികിത്സയിലായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഒരാൾ ചികിത്സയിൽ തുടരുകയാണ്.
തൊഴിലാളികൾ പൂർണ ആരോഗ്യവാന്മാരാണെന്ന് എയിംസിലെ അധികൃതർ അറിയിച്ചു. സിൽക്യാര തുരങ്കത്തിൽനിന്നും 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം നവംബർ 12 ന് പുലർച്ചെ 5.30നാണ് തകന്നത്.
ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.