യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Friday, December 1, 2023 6:47 PM IST
ലണ്ടൻ: യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മിത്കുമാർ പട്ടേൽ(23) ആണ് മരിച്ചത്.
ലണ്ടനിലെ തെയിംസ് നദിയിൽ നിന്നാണ് മിത്കുമാറിന്റെ മൃതദഹേം കണ്ടെത്തിയത്. കഴിഞ്ഞമാസം മുതൽ മിത്കുമാറിനെ കാണാതായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബർ 17മുതൽ കാണാതാവുകയായിരുന്നു.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം. നവംബർ 20മുതൽ ഷെഫീൽഡ് ഹാലം യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനൊപ്പം ആമസോണിൽ പാർടൈം ജോലിയും ചെയ്യേണ്ടതായിരുന്നു മിത്കുമാർ.
തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.