ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ര്‍​നി​യ​മ​നം റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലെ ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദി​വാ​ല​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

വി​സി​യെ നി​യ​മി​ച്ച രീ​തി ച​ട്ട​വ​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി, വൈ​സ് ചാ​ന്‍​സി​ല​ര്‍ നി​യ​മ​ന​ത്തി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്നും പ​റ​ഞ്ഞു.

ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​ന​ത്തി​നെ​തി​രെ സെ​ന​റ്റ് അം​ഗം ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഷി​നോ പി. ​ജോ​സ് എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് പു​ന​ർ​നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ പ്ര​ധാ​ന വാ​ദം.