വാഹനാപകടം; മുൻ കായികതാരം മരിച്ചു
Thursday, November 30, 2023 9:16 AM IST
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായിക താരം മരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്. ദേശീയ മെഡൽ ജേതാവും എംഎ കോളജിലെ മുൻ കായികതാരവുമായിരുന്നു.