തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ ഗ​ജ​മു​ത്ത​ശി താ​ര ച​രി​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നാ​ണ് 97 വ‍​യ​സു​ള്ള ആ​ന ച​രി​ഞ്ഞ​ത്.

പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ പ്രാ​യ​മേ​റി​യ ആ​ന​യാ​ണ് താര. സ​ർ​ക്ക​സ് ക​ലാ​കാ​രി​യാ​യി​രു​ന്ന താ​ര​യെ ഉ​ട​മ കെ. ​ദാ​മോ​ദ​ര​ൻ 1957 ൽ ​ആ​ണ് ഗു​രു​വാ​യൂ​രി​ൽ‌ ന​ട​യ്ക്കി​രു​ത്തു​ന്ന​ത്. ഗ​ജ​രാ​ജ​ൻ ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ ഉ​ള്ള കാ​ല​മാ​യി​രു​ന്നു അ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് പാ​പ്പാ​ൻ​മാ​രു​ടെ പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു ആന. ക്ഷേ​ത്ര​ത്തി​ലെ ശീ​വേ​ലി​യ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളി​ൽ ശാ​ന്ത​മാ​യും ഭ​ക്തി​യോ​ടെ​യും ത​ന്‍റെ ക​ട​മ നി​ർ​വ​ഹി​ച്ച ആ​ന​യാ​യി​രു​ന്നു താ​ര.

ശ്രീ​ഗു​രു​വാ​യൂ​ര​പ്പ സ​ന്നി​ധി​യി​ലെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് ക​ഴി​ഞ്ഞ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി ഗ​ജ​മു​ത്ത​ശി സ്ഥാ​നം ന​ൽ​കി താ​ര​യെ ആ​ദ​രി​ച്ചി​രു​ന്നു. ആ​ന​യു​ടെ ജ​ഡം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​കോ​ട​നാ​ടേ​ക്ക് കൊ​ണ്ടു​പോ​കും. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ബ​ഹു​മ​തി​ക​ളോ​ടെ​യാ​വും സം​സ്കാ​രം.