മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപി ബുധനാഴ്ച ഹാജരാകും
Saturday, November 11, 2023 4:59 PM IST
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.
അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.