കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യെ ചോ​ദ്യം​ചെ​യ്യാ​ന്‍ പോ​ലീ​സ്. ഈ ​മാ​സം 19ന് ​മു​ന്‍​പ് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കാ​വ് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി.

കേ​സി​ൽ മ​റ്റ് മാ​ധ്യ​മ​പ്ര​വ​ര്‍​ക്ക​രു​ടെ​യും പ​രാ​തി​ക്കാ​രി​യു​ടെ​യും മൊ​ഴി നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് സു​രേ​ഷ് ഗോ​പി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഹാ​ജ​രാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​റു​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളെ​ല്ലാം പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​തി​നും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച​തി​നും ഐ​പി​സി 354 (എ-1, 4) ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.