സന്തോഷ് ട്രോഫി: ജമ്മു കാഷ്മീരിനെയും വീഴ്ത്തി കേരളം
Friday, October 13, 2023 3:33 PM IST
ബെനോലിം (ഗോവ): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ജമ്മു കാഷ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് തകർത്താണ് കേരളം ജയം ആഘോഷിച്ചത്. ജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത കേരളം സജീവമാക്കി.
കേരളത്തിനായി ജിതിന് ഇരട്ട ഗോള്‍ നേടി. സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന് അലി എന്നിവരാണ് മറ്റ് സ്കോറർമാർ. ഫൈസലാണ് ജമ്മു കാഷ്മീരിനായി ആശ്വാസ ഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗുജറാത്തിനെ തകർത്തിരുന്നു. രണ്ട് ജയത്തോടെ ഗ്രൂപ്പ് എയിൽ കേരളം നിലവിൽ ഒന്നാം സ്ഥാനത്താണ്. ഞായറാഴ്ച ഛത്തീസ്ഗഡിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.