5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം
Tuesday, October 3, 2023 6:08 PM IST
ഹാങ്ഷൗ: വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം. ഗെയിംസിൽ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്.
അവസാന 25 മീറ്ററിൽ അവിശ്വസനീയമായ കുതിപ്പിലൂടെ ജപ്പാൻ താരത്തെ മറികടന്നാണ് പാരുൾ സ്വർണമണിഞ്ഞത്. കഴിഞ്ഞ ദിവസം 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡലും താരം നേടിയിരുന്നു.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. സ്ക്വാഷിൽ നിന്ന് ഇന്ത്യരണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി.
മിക്സഡ് ഡബിൾസിൽ സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരീന്ദർ പാൽ സിംഗ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.
നേരത്തേ ബോക്സിംഗില്‍ 75 കിലോഗ്രാം വനിതാ വിഭാഗത്തിൽ ലവ്ലിന ബോര്ഗോഹെയ്ന് ഫൈനലിൽ കടന്നിരുന്നു. തായ്ലന്‍ഡിന്റെ ബൈസണ്‍ മനീകോണിനെയാണ് ലവ്ലിന കീഴടക്കിയത്. ഇതോടൊപ്പം പാരിസ് ഒളിമ്പിക്സിനും താരം യോഗ്യത നേടി.
വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ വെങ്കലം നേടി. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാങ് യുവാനോട് പരാജയപ്പെട്ടതോടെ പ്രീതിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.
നിലവില്‍ 14 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലുമായി 64 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.