തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ-​നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​ന്നാ​ഹ മ​ത്സ​രം ക​ന​ത്ത മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ടോ​സ് ഇ​ടാ​ൻ പോ​ലും ക​ഴി​യാ​തെ​യാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​വും മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തോ​ടെ ലോ​ക​ക​പ്പി​ന് സ​ന്നാ​ഹ മ​ത്സ​രം ക​ളി​ക്കാ​തെ ഇ​ന്ത്യ ഇ​റ​ങ്ങേ​ണ്ടി വ​രും.

കാ​ര്യ​വ​ട്ട​ത്ത് നാ​ല് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴ് റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ഴ ര​സം​കൊ​ല്ലി​യാ​യി എ​ത്തി​യ മ​ത്സ​ര​ത്തി​ൽ ഡ​ക്ക്‌​വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഏ​ഴ് റ​ൺ​സി​നാ​യി​രു​ന്നു കി​വീ​സ് ജ​യം.

ദ​ക്ഷി​ണാ​ഫ്രി​ക്ക-​അ​ഫ്ഗാ​നി​സ്ഥാ​ൻ മ​ത്സ​ര​വും ഇ​ന്ത്യ-​നെ​ത​ർ​ല​ൻ​ഡ്സ് മ​ത്സ​ര​വു​മാ​ണ് പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച​ത്. ഓ​സ്ട്രേ​ലി​യ-​നെ​ത​ർ​ല​ൻ​ഡ്സ് പോ​രാ​ട്ട​ത്തി​ൽ ഓ​സീ​സ് ഇ​ന്നിം​ഗ്സ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും നെ​ത​ർ​ല​ൻ​ഡ്സ് ഇ​ന്നിം​ഗ്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ലാ​വ​സ്ഥ അ​നു​വ​ദി​ച്ചി​ല്ല.

ഈ ​മാ​സം എ​ട്ടി​ന് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ചെ​ന്നൈ​യി​ലാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.