ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലെ കാ​ൺ​പു​ർ ഗ്രാ​മ​ത്തി​ൽ സ​ഹോ​ദ​രി​മാ​രാ​യ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ ഇ​രു​മ്പു പെ​ട്ടി​യ്ക്കു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം.

സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ദാ​രി​ദ്ര്യം മൂ​ലം കു​ട്ടി​ക​ള്‍​ക്ക് വി​ഷം ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ്മ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി.

കാ​ഞ്ച​ന്‍ (നാ​ല്), ശ​ക്തി (ഏ​ഴ്), അ​മൃ​ത (ഒ​മ്പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ക്സു​ദാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​വ​രെ കാ​ണാ​താ​യെ​ന്ന പ​രാ​തി ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ മ​ക്ക​ളെ ക​ണ്ടി​ല്ല എ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നി​ടെ ഇരുമ്പ്​പെ​ട്ടി​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍​ ക​ണ്ടെ​ത്തി​യ​തെന്നും ഇവർ പോലീസിനോടു പറഞ്ഞിരുന്നു.

ആ​കെ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ദ​മ്പ​തി​ക​ള്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്. മ​ദ്യ​പാ​ന ശീ​ല​ത്തി​ന്‍റെ പേ​രി​ല്‍ വീ​ടൊ​ഴി​യാ​ന്‍ കു​ട്ടി​ക​ളു​ടെ പി​താ​വി​ന് അ​ടു​ത്തി​ടെ വീ​ട്ടു​ട​മ​യു​ടെ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്.