വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം കാറ്റലനും ഡ്രൂ വെയ്സ്മാനും
Monday, October 2, 2023 4:13 PM IST
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഡോ.കാറ്റലിന്‍ കാരിക്കോയും ഡോ. ഡ്രൂ വെയ്സ്മാനുമാണ് ജേതാക്കള്‍. കോവിഡ് എംആര്‍എന്‍എ വാക്സീന് ഗവേഷണത്തിനാണ് പുരസ്കാരം.
വൈദ്യശാസ്ത്ര നൊബേല്‍ നേടുന്ന 13-ാമത്തെ വനിതയാണ് കാറ്റലിന്‍. ആധുനിക കാലത്ത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായ കോവിഡിന്റെ വാക്സീന് വികസനത്തിൽ അഭൂതപൂര്‍വമായ സംഭാവന സമ്മാന ജേതാക്കള്‍ നല്കി എന്ന് നൊബേല്‍ സമ്മാന കമ്മിറ്റി പറഞ്ഞു.
പുരസ്കാരദാനം ശാസ്ത്രജ്ഞന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10 ന് സ്റ്റോക്ക്ഹോമില്‍ വെച്ച് നടക്കും.