ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പൂട്ടി
Monday, October 2, 2023 4:34 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അഫ്ഗാനിസ്ഥാന് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹരകരണം, അഫ്ഗാനിസ്ഥാന്റെ താല്പര്യങ്ങള് നിറവേറ്റുന്നതില്‍ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് തുടങ്ങിയ കാരണങ്ങളാലാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീർഘകാല പങ്കാളിത്തവും കണക്കിലെടുത്ത്, വളരെ ഖേദകരമാണെങ്കിലും ഈ തീരുമാനം എടുക്കേണ്ടി വന്നുവെന്നും എംബസി അറിയിച്ചു.