മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥ് അന്തരിച്ചു
Friday, September 29, 2023 9:49 AM IST
കോഴിക്കോട്: വടകര മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ.പ്രേംനാഥ്(74) അന്തരിച്ചു. രാവിലെ ഒമ്പതിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വടകര ചോമ്പാല തട്ടോളിക്കല് സ്വദേശിയാണ് പ്രേംനാഥ്. 2006-2011 കാലയളവില്‍ അദ്ദേഹം വടകര എംഎല്‍എ ആയിരുന്നു. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.