ഹാ​ങ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ 60 കി​ലോ​ഗ്രാം സ​ൻ​ഡ വു​ഷു​വി​ൽ ഇ​ന്ത്യ​യു​ടെ റോ​ഷി​ബി​ന ദേ​വി​ക്ക് വെ​ള്ളി. ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ വു ​ഷി​യാ​വെ​യോ​ട് 0-2ന് ​റോ​ഷി​ബി​ന പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ വെ​ള്ളി മെ​ഡ​ൽ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഷ്യ​ൻ ഗെ​യിം​സ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ വു​ഷു​വി​ലൂ​ടെ നേ​ടു​ന്ന എ​ട്ടാ​മ​ത്തെ മെ​ഡ​ലാ​ണി​ത്. 2018 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​തി​ലൂ​ടെ മ​ണി​പ്പൂ​രി താ​ര​മാ​യ റോ​ഷി​ബി​ന വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.