ലിവ് ഇന്‍ പങ്കാളിയെ ബലാല്‍ത്സംഗം ചെയ്തെന്ന് ആരോപണം; പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്
Wednesday, September 27, 2023 8:51 PM IST
കോല്‍ക്കത്ത: ലിവ് ഇന്‍ പങ്കാളിയെ ബലാല്‍സംഗം ചെയ്തെന്ന ആരോപണത്തില്‍ പശ്ചിമബംഗാളില്‍ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്.
ബാരക്ക്പുര്‍ സബ്ഡിവിഷനിലുള്ള ബസുദേവ്പുര് പോലീസ് സ്റ്റേഷനിലെ എഎസ്ഐയായ സഞ്ജീബ് സെന്നിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ പങ്കാളിയായ യുവതി ഇതേ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ഒരു സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചതും. തനിക്ക് നഷ്ടമായ പണം തിരികെ ലഭിക്കാമെന്ന് ഇയാള്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സഞ്ജീവുമായി അടുത്തതെന്ന് യുവതി പറഞ്ഞു.
തന്റെ ജീവന് ഭീഷണി ഉണ്ടെന്നും യുവതി ആരോപിച്ചു. ബലാല്‍സംഗ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സഞ്ജീബ് നിഷേധിച്ചു.