നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരേ ഖലിസ്ഥാന്‍ ആക്രമണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി
Wednesday, September 27, 2023 11:13 AM IST
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരേ ഖലിസ്ഥാന്‍ ആക്രമണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനുള്ള പ്രതികാര നടപടിയായി സ്റ്റേഡിയം ആക്രമിക്കാനാണ് പദ്ധതി. സിഖ് ഫോര്‍ ജസ്റ്റീസ് എന്ന വിഘടനവാദി സംഘടനയാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
ഇക്കാര്യം ആസൂത്രണം ചെയ്യാന്‍ ഖാലിസ്ഥാന്‍വാദികള്‍ ചൊവ്വാഴ്ച കാനഡയില്‍ യോഗം ചേര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് എന്‍ഐഎയുടെ തീരുമാനം. ഖലിസ്ഥാന്‍വാദികളെ ലക്ഷ്യമിട്ടുകൊണ്ട് ആറ് സംസ്ഥാനങ്ങളിലെ 51 കേന്ദ്രങ്ങളില്‍ എഐഐ റെയ്ഡ് തുടരുകയാണ്.
പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്.